Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Binoy Viswam

പൊ​ട്ട​ലും ചീ​റ്റ​ലു​മി​ല്ല; നാ​ട്ടി​ക​യി​ൽ ഗീ​താ​ഗോ​പി വി​ജ​യി​ക്കും: ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം : ഗീ​താ​ഗോ​പി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടി​ക​യി​ൽ പൊ​ട്ട​ലും ചീ​റ്റ​ലു​മൊ​ന്നു​മി​ല്ലെ​ന്ന് സിപിഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. സി.​സി. മു​കു​ന്ദ​നെ ഒ​രി​ക്ക​ലും ശ​ത്രു​വാ​യി കാ​ണി​ല്ല. പേ​യ്മെ​ന്‍റ് സീ​റ്റ​ല്ല നാ​ട്ടി​ക.

പേ​യ്മെ​ന്‍റ് സീ​റ്റ് ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്ക് അ​ക​ത്ത് ഒ​രി​ക്ക​ലും ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​നി ഉ​ണ്ടാ​വു​ക​യു​മി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. നാ​ട്ടി​ക​യി​ലേ​തു പേ​യ്മെ​ന്‍റ് സീ​റ്റാ​ന്നെ നി​ല​വി​ലെ എം​എ​ൽ​എ മു​കു​ന്ദ​ന്‍റെ ആ​രോ​പ​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണു പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ പ്ര​തി​ക​ര​ണം.

നാ​ട്ടി​ക​യി​ൽ ഗീ​താ ഗോ​പി ത​ന്നെ മ​ത്സ​രി​ക്കും. അ​വ​ർ മി​ക​ച്ച വി​ജ​യം നേ​ടും. പാ​ർ​ട്ടി തൃ​ശൂ​ർ ജി​ല്ലാ കൗ​ണ്‍​സി​ൽ സി.​സി. മു​കു​ന്ദ​ൻ വേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണു സ്വീ​ക​രി​ച്ച​ത്. പാ​ർ​ട്ടി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വും കൗ​ണ്‍​സി​ലും എ​ടു​ക്കു​ന്ന തീ​രു​മാ​നം അ​ന്തി​മ​മാ​ണ്.

മു​കു​ന്ദ​നു പ​റ​യാ​നു​ള്ള എ​ല്ലാം കാ​ര്യ​ങ്ങ​ളും പാ​ർ​ട്ടി കേ​ൾ​ക്കും. ഇ​ത്ര​യും നാ​ൾ സ്നേ​ഹി​ച്ച പാ​ർ​ട്ടി​യെ മു​കു​ന്ദ​ൻ ത​ള്ളി​പ്പ​റ​യി​ല്ല. കാ​ര്യ​ങ്ങ​ൾ മു​കു​ന്ദ​നു​മാ​യി സം​സാ​രി​ക്കാ​ൻ നേ​താ​ക്ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

Kerala

ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ ത​ഴു​ക​ലും പോ​ലീ​സി​നെ വെ​ള്ള​പൂ​ശ​ലും: ബി​നോ​യ് വി​ശ്വ​ത്തി​നെ​തി​രേ സി​പി​ഐ സ​മ്മേ​ള​ന​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം

ആ​ല​പ്പു​ഴ: ക​സ്റ്റ​ഡി​മ​ർ​ദ​ന​ങ്ങ​ളി​ൽ പോ​ലീ​സി​നെ വെ​ള്ള​പൂ​ശു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് സി​പി​ഐ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ൾ. ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ ത​ഴു​കു​ന്ന​ത് എ​ന്തി​നെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി പോ​ലീ​സി​നെ വെ​ള്ള​പൂ​ശു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും പൊ​തു​ച​ർ​ച്ച​യി​ൽ പ്ര​തി​നി​ധി​ക​ള്‍ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു.

തെ​റ്റു​ക​ൾ ക​ണ്ടാ​ൽ അ​തി​നെ​തി​രെ സം​സാ​രി​ച്ചി​രു​ന്ന നേ​തൃ​ത്വം സി​പി​ഐ​ക്ക് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും വെ​ളി​യ​വും ച​ന്ദ്ര​പ്പ​നും ന​യി​ച്ച പാ​ർ​ട്ടി​യാ​ണി​തെ​ന്നും ബി​നോ​യ് വി​ശ്വം അ​തോ​ർ​ക്ക​ണ​മെ​ന്നും പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ലി​ൽ വി​വാ​ദ​മു​ണ്ടാ​യി​ട്ടും പാ​ർ​ട്ടി പ്ര​തി​രോ​ധി​ച്ചോ​യെ​ന്നും പ്ര​തി​നി​ധി​ക​ള്‍ ചോ​ദി​ച്ചു. പോ​ലീ​സ് പ്ര​വ​ര്‍​ത്തി​ച്ച​ത് ബി​ജെ​പി​ക്കും ആ​ര്‍​എ​സ്എ​സി​നും വേ​ണ്ടി​യാ​ണെ​ന്നും സ​ർ​ക്കാ​രി​ന്‍റെ ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ച്ചു​വെ​ന്നും വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു.

സി​പി​ഐ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദു​ർ​ബ​ല​മാ​യ രാ​ഷ്ട്രീ​യ റി​പ്പോ​ർ​ട്ടാ​ണ് ആ​ല​പ്പു​ഴ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടെ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു.

Latest News

Corehub Up